കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവവധുവിനെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: നവവധുവിനെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊന്നു. ബാംഗ്ലൂരിലെ ആര്‍ടി നഗര്‍ ഗംഗാനഗര്‍ മുത്തപ്പ ബ്ലോക്കിലെ വസതിയിലാണ് മലയാളിയുവതി കൊല്ലപ്പെട്ടത്.

തിരുവല്ല കുറ്റപ്പുഴ ഹൗസിങ്‌ബോര്‍ഡ് കോളനി 'പ്രതീക്ഷ'യില്‍ രാജന്‍ജോണിന്റെ മകള്‍ രജനി രാജനെയാണ് (25) വിവാഹം കഴിഞ്ഞ് ആറാം നാള്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ബിജോയ് സാമുവലിനെ (29) ആര്‍.ടി. നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ സ്ഥിരതാമസമായ മലയാളിയാണ് ബിജോയ്.

വെള്ളിയാഴ്ച രാവിലെ 7.30നാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച തിരുവല്ലയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ആദ്യമായി ജോലിസ്ഥലത്തേക്ക് തിരിച്ച ഇവര്‍ ഐലന്‍ഡ് എക്‌സ്പ്രസ്സില്‍ വെള്ളിയാഴ്ച രാവിലെയാണ് ബാംഗ്ലൂരിലെത്തിയത്.

വീട്ടിലെത്തിയ ശേഷം അരമണിക്കൂറിനുള്ളില്‍ ഇവര്‍ തമ്മില്‍ നടന്ന നിസ്സാര കലഹമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമായതെന്ന് ബിജോയ് മൊഴി നല്‍കിയിട്ടുണ്ട്. രജനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സംഭവത്തിനുശേഷം കൈയിലെ ഞരമ്പ് മുറിച്ച് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫഌറ്റിനുള്ളില്‍നിന്ന് ഇയാളുടെ ഞരക്കം കേട്ട ബിജോയിയുടെ സഹോദരനാണ് വിവരം ആദ്യമറിഞ്ഞത്. തുടര്‍ന്ന്‌രക്തം വാര്‍ന്ന നിലയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു.

സി.വി. രാമന്‍ നഗര്‍ സഗ്ഗെപ്പെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ എച്ച്.ആര്‍. മാനേജരാണ് മരിച്ച രജനി. ഐബിഎമ്മില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയറാണ് ബിജോയ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X