Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങള്‍ക്ക് പുറകേപോകുന്ന ചാനലുകള്‍ നിരോധിക്കണം

പനാജി: വിവാദവാര്‍ത്തകള്‍ ദിവസം മുഴുവന്‍ സംപ്രേഷണം ചെയ്യുകയും മറ്റ് സംഭവങ്ങള്‍ അവഗണിയ്ക്കുകയും ചെയ്യുന്ന ചാനലുകള്‍ നിരോധിക്കണമെന്ന് ആവശ്യം.

ഗോവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശാന്താറാം നായിക്കാണ് സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്ന ചാനലുകള്‍ക്കെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞയാഴ്ച ബംഗാളിലും ബീഹാറിലുമുണ്ടായ ചുഴലിക്കൊടങ്കാറ്റും തുടര്‍ന്നുണ്ടായ ദുരിതങ്ങളും വിസ്മരിച്ച വാര്‍ത്താചാനലുകള്‍ ആ ദിവസങ്ങളില്‍ ഐപിഎല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു- ഒരു പ്രസ്താവനയില്‍ നായിക് കുറ്റപ്പെടുത്തി.

സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചാനലുകള്‍ കണ്ടില്ലെന്ന്് നടിക്കുകയാണ്. എല്ലാവരും വിവാദങ്ങള്‍ക്ക് പുറകെപായുകയാണ്. തങ്ങള്‍ക്കിഷ്ടമുള്ളത് മാത്രമേ വാര്‍ത്തയായി സംപ്രേഷണം ചെയ്യുകയുള്ളുവെന്ന ധിക്കാരമാണ് ചാനലുകള്‍ കാണിക്കുന്നത്. ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ദേശീയ പ്രാദേശിക ദുരന്തകങ്ങളും മറ്റും പാടേ വിസ്മരിച്ച് വിവാദങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ചാനലുകളെ നിയന്ത്രിക്കാന്‍ ഇപ്പോഴത്തെ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് റെഗുലേറ്ററി ആക്ട് ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+