രഞ്ജിതയുടെ ജീവന് ഭീഷണിയുണ്ടെന്ന് അമ്മ

ഇതിനിടെ ബാംഗ്ലൂരിലെ രഹസ്യകേന്ദ്രത്തില്‍ വച്ചുള്ള ചോദ്യം ചെയ്യലിന് ശേഷം സിഐഡി രഞ്ജിതയെ വിട്ടയച്ചു. കേസില്‍ താരത്തെ സാക്ഷിയാക്കുമെന്നാണ് സൂചന.
പകല്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ രഞ്്ജിത രാത്രിയിലാണ് കര്‍ണാടകത്തില്‍ എത്തിയത്. കര്‍ണാടക പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നിത്യാനന്ദതന്നെയാണ് ഒളിവില്‍ക്കഴിയുകയായിരുന്ന രഞ്ജിതയുടെ പുതിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ പൊലീസിന് നല്‍കിയത്. തുടര്‍ന്ന് സിഐഡി വിഭാഗം ഇന്‍സ്‌പെക്ടര്‍ യോഗപ്പ നടിയുമായി ബന്ധപ്പെടുകയായിരുന്നു.
ഒളിച്ചിരിക്കുന്ന ഇടം തങ്ങള്‍ക്ക് അറിയാമെന്നും ഉടനടി കേസന്വേഷണത്തില്‍ സഹകരിക്കാനായി ബാംഗ്ലൂരില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ എത്താമെന്ന് രഞ്ജിത സമ്മതിയ്ക്കുകയും അപ്രകാരം എത്തിച്ചേരുകയുമായിരുന്നു.
പൊലീസ് വിളിച്ച സമയത്ത് കേരളത്തിലാണ് താനുള്ളതെന്നാണ് രഞ്ജിത പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.പകല്‍ സമയത്ത് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന നിബന്ധന രഞ്ജിത മുന്നോട്ടുവച്ചിരുന്നുവത്രേ.
രണ്ട് ദിവസങ്ങളിലായി രാത്രി സമയത്താണ് സിഐഡികള്‍ രഞ്ജിതയെ ചോദ്യം ചെയ്തത്. ചാദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയ താരം അന്വേഷണത്തില്‍ സഹകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്












Click it and Unblock the Notifications