ഭീഷണി: ദില്ലിയില്‍ കനത്ത സുരക്ഷ

നഗരത്തിലെ ഗ്രേറ്റര്‍ കൈലാസ്, ചാന്ദിനി ചൗക്, കൊനാട് പ്ലേസ് , കരോള്‍ ബാഗ്, മെഹ്‌റൂലി, സരോജിനി നഗര്‍ എന്നിവിടങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 21 ന് ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ അപഗ്രഥിച്ചാണ് ആക്രമണ സാധ്യത തിരിച്ചറിഞ്ഞത്.
ഇതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യു.എസ് പൗരന്മാര്‍ വിദേശികളും കൂടുതലായി എത്തുന്ന പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ട്.
തീവ്രവാദി ആക്രമണമുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയരിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരപ്രകാരമാണ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയത്.












Click it and Unblock the Notifications