Get Updates
Get notified of breaking news, exclusive insights, and must-see stories!

സിമി നിരോധനം തുടരണമെന്ന് കേരളം

The ban imposed on SIMI must be persisted: Kerala
ദില്ലി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ട്രൈബ്യൂണലിന് മുമ്പാകെ സത്യവാങമൂലം സമര്‍പ്പിച്ചു. കേരളത്തില്‍ അറസ്റ്റിലായ സിമി പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ബോധിപ്പിയ്ക്കുന്നു.

ഡിഐജി ടികെ വിനോദ്കുമാര്‍ ആണ് സത്യവാങ്മൂലം നല്‍കിയത്. വാഗമണ്‍, പാനായിക്കുളം എന്നിവടങ്ങളില്‍ സിമി പ്രവര്‍ത്തകര്‍ ക്യാമ്പ് നടത്തിയത് സംബന്ധിച്ച കേസ് വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 15നാണ് സിമി നിരോധനം നീട്ടി സുപ്രീംകോടതി ഉത്തരവായത്. ഉത്തരവ് പരിശോധിക്കുന്ന ദില്ലി ഹൈക്കോടതിയിലെ ഏകാംഗ ട്രൈബ്യൂണല്‍ തെളിവെടുപ്പിനായി തിങ്കളാഴ്ച കേരളത്തിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+