Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടനാ വിഷയങ്ങളില്‍ ഇടപെടില്ല: ആന്‍ണി

AK Antony
കോഴിക്കോട്: കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ താന്‍ ഇടപെടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി. ഇക്കാര്യത്തില്‍ കെപിസിസിയുടേതാണ് അവസാനവാക്കെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പു യോഗങ്ങളും പരസ്യ പ്രസ്താവനകളും പാടില്ലെന്നാണ് കെപിസിസിയുടെ നിലപാട്. താനും ഇതിനോട് യോജിക്കുന്നു. സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ കേരളത്തിലെ കോണ്‍ഗ്രസിലുള്ളു. അത് അവര്‍ തന്നെ പരിഹരിയ്ക്കും. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും ആന്റണി വ്യക്തമാക്കി.

ശശി തരൂരിനു പകരം കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്. തനിക്ക് ഇക്കാര്യത്തില്‍ പങ്കില്ല.

അതേസമയം കേരളാകോണ്‍ഗ്രസുകളുടെ ലയനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+