Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി പരീക്ഷാഫലം തിങ്കളാഴ്ച

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഫലം അറിവായിത്തുടങ്ങും.

ഫലത്തിന് ഔപചാരികമായ അംഗീകാരം നല്‍കാന്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് പരീക്ഷാബോര്‍ഡ് യോഗം ചേരും. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.

തിങ്കളാഴ്ച രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഫ് അറിയിച്ചു. ഫലം ലഭിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സാധാരണ മെയ്മാസം രണ്ടാമത്തെയോ മൂന്നാമത്തേയോ ആഴ്ചയിലാണ് ഫലം പ്രസിദ്ധീകരിക്കാറുള്ളത്. എന്നാല്‍ ഇതാദ്യമായി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കുകയാണ്.

നാലു ലക്ഷത്തി അന്‍പത്തിനാലായിരം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 41 കേന്ദ്രങ്ങളിലായി ഏപ്രില്‍ 5ന് ആരംഭിച്ച മൂല്യനിര്‍ണ്ണയം ഏപ്രില്‍ 24ന് അവസാനിച്ചു.

ടാബുലേഷനും, അവസാന വട്ട പരിശോധനയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.

എസ്എസ്എല്‍സി പരീക്ഷാ ഫലം ദാറ്റ്‌സ്മലയാളത്തില്‍ ലഭ്യമാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+