കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരുപ്പുമാല: 3കണ്ടക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ ചെരുപ്പുമാല അണിയിക്കുകയും തലയില്‍ മൂത്രമൊഴിയ്ക്കുകയും ചെയ്ത സംഭവത്തില്‍ സിഐടിയു യൂണിയനില്‍പ്പെട്ട മൂന്നു കണ്ടക്ടര്‍മാരെ സ്ഥലംമാറ്റി.

അത്തരത്തില്‍ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് അസത്യമായ റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എംപാനല്‍ ഡ്രൈവര്‍ എസ്. ബിജുവിന് 5000 രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതായും കെഎസ്ആര്‍ഡിസി എംഡി ടി.പി. സെന്‍കുമാര്‍ അറിയിച്ചു.

ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടര്‍മാരായ മധു എസ് ഗോപന്‍, സി.എസ് രാജു, ടി.ഒ മാത്യു എന്നിവരെയാണു സ്ഥലംമാറ്റിയത്. മാനന്തവാടി, മലപ്പുറം, തൊട്ടില്‍പ്പാലം എന്നീ ഡിപ്പോകളിലേക്കാണു ഇവരെ മാറ്റിയിരിക്കുന്നത്.

സംഭവത്തിനു ശേഷം ഇവരെ ജോലിക്കു പ്രവേശിപ്പിക്കാതെ നിര്‍ത്തിയിരിക്കുകയായിരുന്നു. മൂന്നു പേര്‍ക്കുമെതിരെ സെക്ഷന്‍ 15 പ്രകാരം വകുപ്പുതല നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാവുന്നതാണ്. ഡിടിഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

വിഷയത്തെക്കുറിച്ചു സമാന്തരമായി അന്വേഷിച്ച കെഎസ്ആര്‍ടിസി വിജിലന്‍സ് സ്‌ക്വാഡിലെ ചേര്‍ത്തല ഡിപ്പോ ഇന്‍ചാര്‍ജായ ഇന്‍സ്‌പെക്ടര്‍ ബാലഗംഗാധരനെയാണു സസ്‌പെന്‍ഡ് ചെയ്തത്. െ്രെഡവര്‍ ബിജുവിനെ മര്‍ദിക്കുകയോ ആരും ചെരുപ്പുമാല അണിയിക്കുകയോ ചെയ്തിട്ടില്ലെന്ന തികച്ചും അസത്യമായ റിപ്പോര്‍ട്ടാണ് ഇദ്ദേഹം എംഡിക്കു നല്‍കിയിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X