കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരുന്ന്:വില്ലനായത് പാക് പ്രധാനമന്ത്രിയുടെ മകന്‍

  • By Lakshmi
Google Oneindia Malayalam News

Sania
ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെയും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മലിക്കിന്റെയും വിവാഹ വിരുന്ന് അലങ്കോലമായത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ക്ഷണിക്കാതെയെത്തിയ അതിഥികളുടെ തള്ളിക്കയറ്റം മൂലമാണ് സല്‍ക്കാരം അലങ്കോലമായതെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഇവരല്ല പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അബ്ദുള്‍ ഖാദര്‍ ഗിലാനിയുെട അതിരുവിട്ട പ്രകടനമാണ് സല്‍ക്കാരം അലങ്കോലമായതെന്നാണ് പുതിയ വാര്‍ത്ത.

ലാഹോറിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഖാദര്‍ ഗിലാനിയുടെ മോശം പെരുമാറ്റമാണത്രേ പ്രശ്‌നമായത്. പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സല്‍ക്കാരത്തിനിടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച വ്യക്തിയെ ഖാദര്‍ ഗിലാനി ഇടിച്ച് താഴെയിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടങ്ങിയത്. അജ്ഞാതനായ വ്യക്തിയെ ഖാദിര്‍ ഗിലാനി തള്ളി താഴെയിടുന്നതിന്റെ വീഡിയോ ദൃശ്യവും ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

ഈ സംഭവത്തെ തുടര്‍ന്നാണ് സല്‍ക്കാരം അലങ്കോലമായതും ഷൊയൈബും സാനിയയും വേദി വിട്ടു പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഖാദിര്‍ ഗിലാനിയ്ക്ക് പുറമെ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ ടസീര്‍, മന്ത്രി ഫിര്‍ദോസ് ആഷിഖ് അവാന്‍ തുടങ്ങിയ ഉന്നത വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X