കസബിന്റെ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും

ഭീകരാക്രമണം ആസൂത്രണം ചെയ്ത ഗൂഢാലോചനയില്‍ ഇന്ത്യക്കാരായ ഫാഹീം അന്‍സാരി, സബുദ്ദീന്‍ അഹമ്മദ് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2008 നവംബര്‍ 26ന് മുംബയിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. 300 പേര്‍ക്ക് പരിക്കുപറ്റി.
2009 മെയ് 8ന് മുംബൈ ആര്‍തര്‍ റോഡിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ച വിചാരണയില്‍ 658 സാക്ഷികളെ വിസ്തരിച്ചു. 3192 പേജുള്ള തെളിവുകളടങ്ങിയ റിപ്പോര്‍ട്ടാണ് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികമിന്റെ നേതൃത്വത്തില്‍ ഹാജരാക്കിയത്.












Click it and Unblock the Notifications