ലൈംഗികവിവാദം: കര്‍ണാടക മന്ത്രി രാജിവെച്ചു

ഹാലപ്പ സുഹൃത്തിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പ്രമുഖ കന്നഡ ദിനപത്രമായ വിജയ് കര്‍ണാടകയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
മന്ത്രിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഷിമോഗ ജില്ലക്കാരനായ മന്ത്രി എന്ന തരത്തിലുള്ള സൂചന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് മന്ത്രി രാജിവെച്ചത്.
വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബാസവേശ്വരനഗറിലെ സ്വന്തം വസതിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഹാലപ്പ രാജി പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ പ്രതിഛായക്ക് കോട്ടം വരാതിരിക്കാനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു എന്നേയും എന്റെ പാര്‍ട്ടിയേയും തേജോവധം ചെയ്യാനുള്ള ഗൂഢാലോചനയാണ് വാര്‍ത്തയ്ക്ക് പിന്നില്‍. പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ഹാലപ്പ പറഞ്ഞു.












Click it and Unblock the Notifications