ജോസഫ് നടത്തിയത് ചാരപ്പണി: പിസി തോമസ്

ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധരാണെന്നാരോപിയ്ക്കുന്ന ജോസഫ് എന്തിന് രണ്ടാമതും മന്ത്രിയായെന്ന് തോമസ് ചോദിച്ചു. കൂടെയുള്ള ചില നേതാക്കള്‍ പിജെ ജോസഫിനെ നിര്‍ബന്ധിപ്പിച്ച് ചെയ്ത് മാണിയുമായി ലയിക്കാനുള്ള തീരുമാനം എടുപ്പിക്കുകയായിരുന്നു. ജോസഫിനൊപ്പം ഉറച്ചു നിന്ന് മോന്‍സ് ജോസഫിനെയും പിസി തോമസ് വിമര്‍ശിച്ചു.
മോന്‍സ് ജോസഫിന് മാണിയുമായി ചില ഇടപാടുകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്ന് തോമസ് പറഞ്ഞു. മോന്‍സ് മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിലെ കാര്യങ്ങള്‍ എല്‍ഡിഎഫ് അറിയുന്നതിന് മുന്‍പ് മാണി അറിയുമായിരുന്നു. കടുത്തുരുത്തി സീറ്റിന്റെ കാര്യത്തില്‍ മോന്‍സും മാണിയുമായി ധാരണയിലെത്തിയിട്ടുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ത്തതോടെ മാണിയ്ക്ക് പിജെ ജോസഫ് ബാധ്യതയായിക്കഴിഞ്ഞെന്നും പിസി തോമസ് ചൂണ്ടിക്കാട്ടി.
വി സുരേന്ദ്രന്‍ പിള്ള ഇടതു സര്‍ക്കാരില്‍ കേരളാ കോണ്‍ഗ്രസിന്റെ മന്ത്രിയാകുമെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. ജോസഫ് കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെയായിരിയ്ക്കും സുരേന്ദ്രന്‍ പിള്ളയ്ക്ക് നല്‍കുക. ഇടതുമുന്നണി യോഗം ചേര്‍ന്ന് സത്യപ്രതിജ്ഞാ തിയ്യതി നിശ്ചയിക്കുമെന്നും പിസി തോമസ് പറഞ്ഞു.












Click it and Unblock the Notifications