ചര്‍ച്ച വേണമെന്ന് ലീഗും; മാണി സമ്മര്‍ദ്ദത്തില്‍

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിപ്പാണുള്ളത്. ഐഎന്‍എല്ലും ലീഗുമായി ലയനമുണ്ടാവുകയാണെങ്കില്‍ അത് യുഡിഎഫില്‍ ചര്‍ച്ച ചെയ്‌തേ തീരുമാനിയ്ക്കൂവെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേ സമയം ഘടക കക്ഷികളുടെ സീറ്റ് സബന്ധിച്ച് കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിക്കന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലയനത്തെക്കുറിച്ച് ചര്‍ച്ച വേണമെന്ന് യുഡിഎഫിലെ വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗും ആവശ്യപ്പെട്ടതോടെ മാണി സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ജേക്കബ് ഗ്രൂപ്പും ബാലകൃഷ്ണ പിള്ളയും എംവി രാഘവനുമെല്ലാം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് നേരത്തേ ആവശ്യമുന്നയിച്ചിരുന്നു.












Click it and Unblock the Notifications