സിനിമാ സമരം: ചര്‍ച്ച ഞായറാഴ്ച

സാംസ്‌കാരിക മന്ത്രി എംഎ ബേബിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടി, എളമരം കരീം എന്നിവര്‍ പങ്കെടുക്കും. സിനിമ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് എംഎ ബേബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമ രംഗത്തെ സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ മാസം 16 മുതലാണ് ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ സമരം ആരംഭിച്ചത്. ഇതു മൂലം പുതിയ സിനിമകളുടെ റിലീസിങും നിര്‍മാണവും നിര്‍ത്തിവെച്ചിരുന്നു.












Click it and Unblock the Notifications