കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലയനത്തിന്റ ബാധ്യത യുഡിഎഫിനല്ല: ഉമ്മന്‍ ചാണ്ടി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
കോട്ടയം: ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചത് അംഗീകരിയ്ക്കണമെങ്കില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്‌തേ തീരുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാത്തിടത്തോളം കാലം ലയനത്തിന്റെ ഗുണവും ദോഷവും കേരള കോണ്‍ഗ്രസ് എമ്മിന് തന്നെയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലയനത്തിന്റെ ബാധ്യത മുന്നണി ഏറ്റെടുക്കില്ലെന്ന സൂചനകളാണ് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയത്. ലയനം തങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് കെഎം മാണി പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയെങ്കില്‍ അതിന്റെ പേരിലുണ്ടാവുന്ന ഒരു തലവേദനയ്ക്കും തങ്ങള്‍ ഉത്തരവാദിയായിരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു.

ലയനം ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടില്‍ തന്നെ കെ.എം മാണി ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അത് യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ഇത് പറയുന്നത്.

കേരളത്തിലെ ജനങ്ങള്‍ എല്ലാം തിരിച്ചറിയാന്‍ കഴിവുള്ളവരാണ്. ലയനകാര്യത്തില്‍ മതമേലധ്യക്ഷന്മാര്‍ ഇടപെട്ടുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X