ഇടുക്കിയില്‍ വന്‍ മഞ്ഞുവീഴ്ച
ഇടുക്കി: ചെകുത്താന്‍ മലയില്‍ വേല്‍മഴയ്‌ക്കൊപ്പം ഉണ്ടായ മഞ്ഞുവീഴ്ചയില്‍ കനത്ത നാശനഷ്ടം. മഞ്ഞുകട്ടകള്‍ വീണ് മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. 200 ഏക്കറിലധികം പ്രദേശത്തെ ഏലം കൃഷിയും നശിച്ചു. മഴയ്‌ക്കൊപ്പം 2 കിലോഗ്രാം വരെയുള്ള മഞ്ഞുകട്ടകള്‍ വീണതായി നാട്ടുകാര്‍ പറഞ്ഞു.
മഞ്ഞുവീഴ്ചയില്‍ നാശ നഷ്ടമുണ്ടായ പ്രദേശങ്ങള്‍ ഉടുമ്പന്‍ ചോല എംഎല്‍എ കെകെ ജയചന്ദ്രന്‍ സന്ദര്‍ശിച്ചു.
സംഭവത്തെക്കുറിച്ചു വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ റവന്യു മന്ത്രി കെപി രാജേന്ദ്രന്‍ ജില്ലാ കലക്റ്റര്‍ അശോക് കുമാര്‍ സിങ്ങിനു നിര്‍ദേശം നല്‍കി. മഞ്ഞു വീഴ്ചയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications