Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈംസ് സ്‌ക്വയറിന് സമീപം കാര്‍ ബോംബ്

NYC's Times Square Evacuated in Bomb Scare
ന്യൂയോര്‍ക്ക്: ലോകപ്രശസ്തമായ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിന് സമീപം കാറിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത് അമേരിക്കന്‍ ജനതയെ ഭീതിയിലാഴ്ത്തി.

ശനിയാഴ്ച രാത്രി ടൈംസ് സ്‌ക്വയറിലെ 45-ാം സ്ട്രീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന്് അപ്രതീക്ഷിതമായി തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതര്‍ ടൈംസ് സ്‌ക്വയര്‍ ഭാഗികമായി അടക്കുകയായിരുന്നു.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും സ്ഥലത്തെത്തി നടത്തിയ വിശദ പരിശോധനയില്‍ കാറില്‍ നിന്ന് സ്‌ഫോകടവസ്തു എന്ന് സംശയിക്കുന്ന ഒരു പായ്ക്കറ്റ് കണ്ടെടുത്തു.

കാറില്‍ നിന്ന് കണ്ടെടുത്ത വസ്തു വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. സംഭവത്തിനുപിന്നില്‍ ഏതെങ്കിലും തീവ്രവാദി വിഭാഗമാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ ന്യൂയോര്‍ക്ക് പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം കാറിന് സമീപത്ത് നിന്ന് അജ്ഞാതനായ ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായും റിപ്പോര്‍ട്ടുണ്ട്.

ധാരാളം വിദേശികളും സ്വദേശികളും എത്തുന്ന തിരക്കേറിയ സ്ഥലമാണ് മാന്‍ഹാട്ടന്‍ നഗരമധ്യത്തിലെ ടൈംസ് സ്‌ക്വയര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടതിനെ തുടര്‍ന്ന് ടൈംസ് സ്‌ക്വയര്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+