Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാകട മന്ത്രിയ്‌ക്കെതിരെ സിഐഡി അന്വേഷണം

ബാംഗ്‌ളൂര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവച്ച സിവില്‍ സപ്‌ളൈസ് മന്ത്രി ഹരത്താലു ഹാലപ്പയ്‌ക്കെതിരെ സിഐഡി അന്വേഷണം.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയാണ് ഹാലപ്പയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്തായാലും സത്യം പുറത്ത് വന്നേ മതിയാകൂ. സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം-മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഹാലപ്പയ്‌ക്കെതിരായ ആരോപണം. പ്രമുഖ കന്നഡ് ദിനപ്പത്രമായ വിജയ് കര്‍ണാടകയാണ് കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+