വനിതാബില്‍ ഉടന്‍ പാസാക്കണം: കരുണാനിധി

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് കരുണാനിധി സോണിയയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥിലെത്തിയത്. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. മകളും രാജ്യസഭാംഗവുമായ കനിമൊഴിയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി സോണിയയുടെ വസതിയിലെത്തിയത്.
ടെലികോം മന്ത്രി എ രാജ 2 ജി സ്‌പെക്ട്രം ലേലത്തില്‍ അഴിമതി നടത്തിയെന്ന പ്രതിപക്ഷ ആരോപണവും കേന്ദ്ര മന്ത്രി എം അഴഗിരി പാര്‍ലമെന്റില്‍ ഹാജരാവാത്തതും ചര്‍ച്ചയില്‍ വിഷയമായിട്ടുണ്ടെന്നാണ് സൂചന.
സോണിയയുമായി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവോ എന്ന ചോദ്യത്തിന് കരുണാനിധി വ്യക്തമായ മറുപടി നല്‍കിയില്ല.
സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന സിബിഐ സംഘം അടുത്തിടെ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു.
തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോഴും സ്‌പെക്ട്രം പ്രശ്‌നം ഉന്നയിച്ച് എ ഐ എ ഡി എം കെ അംഗങ്ങളും ബി ജെ പി അംഗങ്ങളും സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു. എ രാജ മന്ത്രിയായി തുടരുമെന്ന് കരുണാനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications