കസബ് കുറ്റക്കാരന്‍; കൂട്ടുപ്രതികളെ വെറുതെ വിട്ടു

കസബിനെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച 86 കുറ്റങ്ങളും കോടതി ശരിവച്ചു. രാജ്യത്തിനെതിരായ യുദ്ധം, കൊപാതകം, കൊലപാതകശ്രമം, ഗൂഡാലോചന എന്നിങ്ങനെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കസബിനെതിരായ ഓരോ ആരോപണവും എടുത്ത് പറഞ്ഞുള്ള വിധി പ്രസ്താവം അവസാനിച്ചത് മൂന്നു മണിയോടെയാണ്. 22 കാരനായ കസബ് നിര്‍വികാരനായി നിന്ന് വിധിപ്രസ്താവം കേട്ടു.
ഇന്ത്യയ്‌ക്കെതിരെ യുദ്ധം നടത്തിയതിനും സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ ജനങ്ങളെ കൊന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിച്ചതിലും ആക്രമണം നടത്തിയ മറ്റു ഒന്‍പത് തീവ്രവാദികളെ സഹായിച്ചതിലും കസബ് കുറ്റക്കാരനാണെന്ന് കോടതി പ്രസ്താവിച്ചു. ആക്രമണത്തിന്റെ ഗൂഡാലോചന പാക്കിസ്ഥാനിലാണ് നടന്നതാണെന്നതിന് വേണ്ടത്ര തെളിവുണ്ടെന്നും കോടതി പറഞ്ഞു.
മുംബൈയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഭൂപടം തയ്യാറാക്കി നല്‍കിയതടക്കമുള്ള കുറ്റങ്ങളാണ് ഫഹീം അന്‍സാരിയ്ക്കും സബാബുദ്ദീന്‍ അഹമ്മദിനും എതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ആരോപിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിച്ചു. ഇവര്‍ക്കെതിരായ തെളിവുകള്‍ ദുര്‍ബലമാണെന്നു വ്യക്തമാക്കി.
2008 നവംബര്‍ 26നാണ് രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം അരങ്ങേറിയത്. പാകിസ്താനില്‍ നിന്ന് ലഷ്‌കര്‍ ഇ തൊയ്ബയുടെ നേതൃത്വത്തില്‍ കടല്‍ വഴി മുംബൈ നഗരത്തിലെത്തിയ പത്തംഗ സംഘം നടത്തിയ ആക്രമണത്തില്‍ 166 പേര്‍ മരിയ്ക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
60 മണിക്കൂര്‍ നീണ്ടു നിന്ന ആക്രമണത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയ്ക്ക് നേരിട്ടത്. ഛത്രപതി ശിവജി ടെര്‍മിനല്‍, താജ് ഹോട്ടല്‍, ഒബ്‌റോയി ട്രിഡന്റ്, കാമ ആശുപത്രി, ജൂതപ്രാര്‍ത്ഥനാ കേന്ദ്രം എന്നിവിടങ്ങളിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
ആക്രമണം നടന്ന് 17 മാസങ്ങള്‍ക്കൊണ്ടാണ് പ്രത്യേക കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. ജഡ്ജി എംഎന്‍ തഹലിയാനി മുമ്പാകെ 2009 മെയ് എട്ടിന് ആരംഭിച്ച വിചാരണയില്‍ 658 സാക്ഷികളെ വിസ്തരിച്ചു. വിചാരണയ്ക്കിടെ ഭൂരിപക്ഷം സാക്ഷികളും കസബ് ആക്രമണം നടത്തിയതായി വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍












Click it and Unblock the Notifications