കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിനുള്ള വിധി പാകിനുള്ള സന്ദേശം: ചിദംബരം

  • By Ajith Babu
Google Oneindia Malayalam News

Chidambaram
ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ കോടതി വിധിയില്‍ തൃപ്തിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. ഇന്ത്യയിലെ വിചാരണ നടപടികള്‍ സുതാര്യമാണെന്നതിന്റെ തെളിവാണ് വിധി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് ചിദംബരം പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിയ്ക്കുന്ന തരത്തില്‍ പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് കസബിനെതിരായ വിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷം കൊണ്ടാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. തീവ്രവാദി ആക്രമണത്തിനിടെ പിടിയിലായ കസബിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചു. കേസിലെ മറ്റു പ്രതികളായ ഫാഹിം അന്‍സാരി, സബാബുദീന്‍ എന്നിവരെ വെറുതെവിട്ടത് പ്രത്യേക കോടതിയുടെ നിഷ്പക്ഷതയുടെ തെളിവാണെന്നും ചിദംബരം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X