മുബൈ കനത്ത സുരക്ഷാവലയത്തില്‍

ആധുനിക ആയുധങ്ങളുമായി ഇരുപത്തിനാല് മണിക്കൂറും ജയിലിനകത്തും പുറത്തും സുരക്ഷാ സൈനികര്‍ കാവല്‍ നില്‍ക്കുകയാണ്. ബോംബാക്രമണത്തിന് പോലും ഭേദിയ്ക്കാന്‍ കഴിയാത്ത ഇരുമ്പു അറയ്ക്കുള്ളിലാണ് പ്രധാനപ്രതി കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ടിബറ്റന്‍ സെക്യൂരിറ്റി ഫോഴ്‌സിനെയാണ് കസബിന്റെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്. പ്രതികളെ ജയിലില്‍ നിന്നും കോടതിലേക്ക് കൊണ്ടുപോകാന്‍ ഭൂമിയ്ക്കടിയിലൂടെ പ്രത്യേക തുരങ്കവും നിര്‍മ്മിച്ചിരുന്നു.
കഴിഞ്ഞ പതിനേഴ് മാസത്തിനുള്ളില്‍ ഏകദേശം മുപ്പത്തിയഞ്ച് കോടി രൂപയോളമാണ് കസബിന്റെയും കൂട്ടു പ്രതികളുടേയും സുരക്ഷയ്ക്കായി മാത്രം സര്‍ക്കാര്‍ ചിലവഴിച്ചത്.












Click it and Unblock the Notifications