Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദയെ കുടുക്കാന്‍ നിയമത്തിനാകില്ല?

Nithyananda
ബാംഗ്ലൂര്‍: ലൈംഗികവിവാദത്തിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദയ്‌ക്കെതിരെയുള്ള അന്വേഷണം പുരോഗമിയ്ക്കുമ്പോഴും ഇയാള്‍ക്കെതിരെയുളള ആരോപണങ്ങള്‍ നിയമപരമായി നിലനില്‍പ്പില്ലാത്തതാണെന്ന യാഥാര്‍ത്ഥ്യം കര്‍ണാടക പൊലീസിനെ കുഴക്കുന്നു.

നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങളുടെ വീഡിയോ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇത് ലൈംഗികപീഡനം എന്ന വിഭാഗത്തില്‍ ഉ്ള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സിഡിയിലെ രംഗങ്ങള്‍കൊണ്ടുമാത്രം സ്വാമിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയില്ല.

സിഡിയില്‍ ഇരുവരും തമ്മില്‍ പ്രണയം എന്ന വൈകാരികാവസ്ഥയില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണുള്ളതെന്നും പീഡനക്കേസ് തെളിയിക്കാന്‍ ഇത് പര്യാപ്തമാവില്ലെന്നുമാണ് കേസ് അന്വേഷിക്കുന്ന സിഐഡി സംഘത്തിന്റെ നിഗമനം.

മാധ്യമങ്ങളില്‍ കാണിച്ച ദൃശ്യങ്ങളില്‍ നിന്ന് കൂടുതലായൊന്നും തങ്ങള്‍ക്ക് ലഭിച്ച സിഡിയില്‍ ഇല്ലാത്തതും സിഐഡിയെ കുഴക്കുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാതിക്കാര്‍ നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടാതെ ഐപിസി 376, ഐപിസി 377 തുടങ്ങിയവയ്ക്ക് കീഴിലുള്ള ചാര്‍ജ്ജുകള്‍ ചുമത്താന്‍ കഴിയില്ല. കേസില്‍ പ്രധാന സാക്ഷികൂടിയായ രജ്ഞിതയെ സിഐഡി ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും. സ്വാമിയ്‌ക്കെതിരെ നടിമൊഴിയൊന്നും നല്‍കിയിട്ടില്ല. രഞ്ജിത ഈ നിലപാട് തുടരുകയാണെങ്കില്‍ അവരുമായുള്ള സിഡിയുടെ പേരില്‍ സ്വാമിയെ കുടുക്കാന്‍ കഴിയില്ല.

ഐപിസിയിലെ 295, 295എ, 376, 377, 420, 506, 120ബി, 290 എന്നീ സെക്ഷനുകള്‍ക്ക് കീഴിലുള്ള കുറ്റങ്ങളാണ് നിത്യാനന്ദയ്‌ക്കെതിരെ ചുമത്തിയിക്കുന്നത്. പീഡനവും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധവും സംബന്ധിച്ചവ നിലനില്‍ക്കണമെങ്കില്‍ കൃത്യമായ പരാതി ലഭിക്കേണ്ടതുണ്ട്. മറ്റ് കുറ്റങ്ങളില്‍ സ്വാമിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സിഐഡി പറയുന്നു.

ചന്ദനത്തടികള്‍ കൈവശം വച്ച കേസില്‍ ഇതിനകം തന്നെ സ്വാമിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ താന്‍ തെല്ലും ഭയക്കുന്നില്ലെന്ന് ചോദ്യം ചെയ്യലിനിടെ നിത്യാനന്ദ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള കേസുകള്‍ക്ക് നിയമസാധുതയില്ലെന്ന വാദത്തില്‍ ഊന്നിക്കൊണ്ടായിരിക്കും നിത്യാനന്ദ മുന്നോട്ട് നീങ്ങുകയെന്നതിന്റെ സൂചനയാണ് ഇതിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+