Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം: അഭിഭാഷകനും സംഘവും അറസ്റ്റില്‍

തിരുവനന്തപുരം: നഗരത്തിലെ ഒരു വീട്ടില്‍ നടത്തിവന്നിരുന്ന അനാശാസ്യകേന്ദ്രത്തില്‍ നിന്നും അഭിഭാഷകനുള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.

കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് സമീപമുള്ള വീട്ടില്‍ നിന്നാണ് എണ്‍പത്തിയൊന്നുകാരനും അഭിഭാഷകനുമായ വീട്ടുടമസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ റെയ്ഡില്‍ അറസ്റ്റിലായത്. വീട്ടുമസ്ഥന്‍ തോമസ്, ചിറയിന്‍കീഴ് സ്വദേശി ഷിനു(26), പാറശ്ശാല സ്വദേശിനി ഷൈല(28), കൊല്ലം സ്വദേശി രാധ(43) എന്നിവരാണ് അറസ്റ്റിലായത്.

എസ്‌ഐയ്ക്കു കിട്ടിയ ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പല സ്ത്രീകളും ഇവിടെ വന്നുപോകുന്നുണ്ടെന്നും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം.

എന്നാല്‍ ഒരു പ്രമുഖ അഭിഭാഷകന്റെ വീടായതിനാല്‍ നാട്ടുകാര്‍ക്കൊന്നും സംശയത്തിനിടയുണ്ടായില്ല. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+