ജോസഫിനെതിരെ അന്വേഷണമുണ്ടാവും: ഐസക്

കോട്ടയം ട്രഷറി സന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ഭരണാനുമതിയില്ലാതെ ടെന്‍ഡര്‍ വിളിച്ചാണ് പല ജോലികളും ആരംഭിച്ചത്. മാര്‍ച്ച് 13 മുതല്‍ ഇടുക്കി ജില്ലയില്‍ മാത്രം നടത്തിയ പരിശോധനയില്‍ 28 കോടിരൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എസ്റ്റിമേറ്റില്ലാതെയാണ് പദ്ധതികള്‍ക്ക് ടെണ്ടര്‍ വിളിച്ചിരിയ്ക്കുന്നത്.
മറ്റുജില്ലകളിലെയും പരിശോധന നടന്നുവരികയാണ്. ഒരാഴ്ചയ്ക്കുളളില്‍ ഇതു പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ധനകാര്യവകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിജിലന്‍സ് അന്വേഷണമുണ്ടാവുമോ എന്ന ചോദ്യത്തിന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തീരുമാനിയ്ക്കുമെന്ന് തോമസ് ഐസക് മറുപടി പറഞ്ഞു.












Click it and Unblock the Notifications