കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനെതിരെ അന്വേഷണമുണ്ടാവും: ഐസക്

  • By Ajith Babu
Google Oneindia Malayalam News

Thomas Isaac
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് മന്ത്രിപദം രാജിവെയ്ക്കുന്നതിന് തൊട്ടുമുന്‍പ് അനുമതി നല്‍കിയ മുഴുവന്‍ മരാമത്തു പണികളെക്കുറിച്ചും അന്വേഷണം നടത്തുമെന്നു ധനമന്ത്രി തോമസ് ഐസക്.

കോട്ടയം ട്രഷറി സന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

ഭരണാനുമതിയില്ലാതെ ടെന്‍ഡര്‍ വിളിച്ചാണ് പല ജോലികളും ആരംഭിച്ചത്. മാര്‍ച്ച് 13 മുതല്‍ ഇടുക്കി ജില്ലയില്‍ മാത്രം നടത്തിയ പരിശോധനയില്‍ 28 കോടിരൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എസ്റ്റിമേറ്റില്ലാതെയാണ് പദ്ധതികള്‍ക്ക് ടെണ്ടര്‍ വിളിച്ചിരിയ്ക്കുന്നത്.

മറ്റുജില്ലകളിലെയും പരിശോധന നടന്നുവരികയാണ്. ഒരാഴ്ചയ്ക്കുളളില്‍ ഇതു പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ധനകാര്യവകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിജിലന്‍സ് അന്വേഷണമുണ്ടാവുമോ എന്ന ചോദ്യത്തിന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തീരുമാനിയ്ക്കുമെന്ന് തോമസ് ഐസക് മറുപടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X