കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ ലീഗ് തന്നെ രണ്ടാമന്‍: കുഞ്ഞാലിക്കുട്ടി

  • By Lakshmi
Google Oneindia Malayalam News

മലപ്പുറം: ആരൊക്കെ വന്നാലും പോയാലും ഐക്യമുന്നണിയില്‍ മുസ്‌ലിംലീഗ് തന്നെയായിരിക്കും രണ്ടാമനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിക്കുന്ന പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാണി ഗ്രൂപ്പില്‍ ലയിച്ചാല്‍ മുസ്‌ലിംലീഗ് മുന്നണിയില്‍ മൂന്നാമതാകും എന്ന വാദം ശരിയല്ല. ലീഗിന്റെ അടിത്തറ ആര്‍ക്കും തകര്‍ക്കാനാവില്ല.

ഇനി ഐഎന്‍എല്‍ മുസ്‌ലിംലീഗില്‍ വന്നാല്‍ അതിന്റെ പേരില്‍ കൂടുതല്‍ സീറ്റിന് വിലപേശുകയുമില്ല. മുസ്‌ലിംലീഗ് സമ്മര്‍ദരാഷ്ട്രീയം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല- അദ്ദേഹം പറഞ്ഞു.

മാണി-ജോസഫ് ലയനം സംബന്ധിച്ച് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരു ചര്‍ച്ച ആവശ്യമാണ്. അതുതന്നെയാണ് കോണ്‍ഗ്രസ്സും ആവശ്യപ്പെടുന്നത്. പക്ഷേ ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് മധ്യസ്ഥത വഹിക്കില്ല- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം തീര്‍ക്കേണ്ടത് കോണ്‍ഗ്രസ്സാണ്. യുഡിഎഫിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് മുന്നണി കണ്‍വീനറാണ്. മുന്നണിയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ലീഗിന്റെ അഭിപ്രായം പറയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X