കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഞ്ചിയം സമരസേനാനി സിപിഎം വിട്ടു

  • By Lakshmi
Google Oneindia Malayalam News

CPM Flag
വടകര: ഒഞ്ചിയം സമരസേനാനി മനക്കന്‍താഴ ഗോവിന്ദനും സിപിഎം വിട്ടു. രക്തസാക്ഷികളില്‍ ജീവിച്ചിരിക്കുന്ന മൂന്നുപേരില്‍ ഒരാളാണ് ഗോവിന്ദന്‍(79). മറ്റുരണ്ടുപേരായ പുറവില്‍ കണ്ണന്‍(79), പടിഞ്ഞാറ്റോടി കണ്ണന്‍(84) എന്നില്‍ നേരത്തേ പാര്‍ട്ടി വിട്ടിരുന്നു.

ഞായറാഴ്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയത്ത് സംഘടിപ്പിച്ച രക്തസാക്ഷി കുടുംബ സംഗമത്തില്‍ ഗോവിന്ദന്‍ പങ്കെടുത്തിട്ടുണ്ട്

സിപിഎം പാവപ്പെട്ടവരുടെ പാര്‍ട്ടിയല്ലാതായെന്നും നേതാക്കള്‍ക്ക് താഴെത്തട്ടിലുള്ള അനുയായികളുമായി ബന്ധമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഗോവിന്ദനെയും മറ്റ് രണ്ട് സമരസേനാനികളെയും ചടങ്ങില്‍ ആദരിച്ചു. ഒഞ്ചിയത്തെ സിപിഎം വിമത വിഭാഗം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ തന്നെ പടിഞ്ഞാറ്റോടി കണ്ണന്‍ സിപിഎം വിട്ടിരുന്നു.

പിന്നീട് പുറവില്‍ കണ്ണനും റവല്യൂഷണറി പാര്‍ട്ടിയുമായി സഹകരിച്ചു. എന്നാല്‍ ഗോവിന്ദന്‍ ഇതുവരെ റവല്യൂഷണറി വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഒഞ്ചിയം സമരകാലത്ത് പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് മനക്കല്‍താഴ ഗോവിന്ദന്‍. നേതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വിലക്കുണ്ടായിരുന്ന 1948 ഏപ്രില്‍ 30നായിരുന്നു ഒഞ്ചിയം സംഭവം. കമ്യൂണിസ്റ്റ് പാര്‍ട്ടി കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയുടെ രഹസ്യയോഗസ്ഥലത്തേക്ക് അന്നു പോലീസെത്തുകയും രക്ഷപ്പെട്ട നേതാക്കളായ 13 പേരെ തേടി ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X