സുരേന്ദ്രന്‍പിള്ള മന്ത്രിയായേയ്ക്കും

അടുത്തശനിയാഴ്ച ചേരുന്ന ഇടുമുന്നണിയോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന. അട്ടിമറികളൊന്നുമുണ്ടായില്ലെങ്കില്‍ പി.സി തോമസ് വിഭാഗത്തിന് മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനം മുന്നണി യോഗം പ്രഖ്യാപിക്കും.
മെയ് ആറിന് മുന്നണിയോഗം ചേരാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ തിയ്യതി മാറ്റുകയായിരുന്നു.
മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നു സിപിഎം നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്ന് പി.സി തോമസ് വിഭാഗം വ്യക്തമാക്കി.
മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്.
ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ചയും സംസ്ഥാന സമിതി വെള്ളിയാഴ്ചയും യോഗം ചേരും. ചൊവ്വയും ബുധനും ജനതാദള്‍ സംസ്ഥാന സമിതിയും കൂടുന്നുണ്ട്. അഞ്ചു മുതല്‍ ഏഴു വരെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം സെക്രട്ടേറിയറ്റ് ചേര്‍ന്ന് സിപിഎമ്മും ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കും.
സുരേന്ദ്രന്‍പിള്ളയ്ക്കു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് സിപിഎം ആണെന്നമട്ടില്‍ വരുന്ന വാര്‍ത്തകളില്‍ ഘടകകക്ഷികള്‍ക്ക് നീരസമുണ്ട്. സുരേന്ദ്രന്‍പിള്ളമന്ത്രിയാകുന്നതില്‍ കക്ഷികളില്‍ ആര്‍ക്കും എതിര്‍പ്പില്ലാത്തപക്ഷം മുന്നണിതീരുമാനമെന്ന മട്ടില്‍ത്തന്നെ ഇതിന് പ്രാധന്യം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.












Click it and Unblock the Notifications