ജോസഫിനെതിരായ ആരോപങ്ങളില്‍ കാര്യമുണ്ട്: വിഎസ്

കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിമാര്‍ അങ്ങനെ ശരിയല്ലാത്തത് പറയില്ലല്ലോ എന്നാണ് വിഎസ് പറഞ്ഞത്. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ജോസഫ് മന്ത്രിസഭയിലെ അവസാന കാലത്ത് പൊതുമരാമത്ത് പദ്ധതികള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് ഐസക് കഴിഞ്ഞ ദിവസം ആരോപിച്ചത്.
ദേശീയപാത വികസനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷിസംഘം ബുധനാഴ്ച്ച പ്രധാനമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications