കുടിപ്പക: യുവാവ് വെട്ടേറ്റ് മരിച്ചു

ഞായറാഴ്ച രാത്രി ആരോ ഫോണില്‍ വിളിച്ചതനനുസരിച്ച് ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ ഊക്കോട് വേവിള ക്ഷേത്രത്തിന് സമീപം കണ്ടെത്തുകയായിരുന്നു.
നേരത്തെ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന സുനില്‍ മണലൂറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പൊലീസിനെ ബോംബെറിഞ്ഞ കേസിലും ഇയാള്‍ പ്രതിയാണ്.
കുറച്ചു ദിവസങ്ങളായി ഇരുവിഭാഗം ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാവണം കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജുവാണ് സുനില്‍കുമാറിന്റെ ഭാര്യ












Click it and Unblock the Notifications