കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിപ്പക: യുവാവ് വെട്ടേറ്റ് മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Youth hacked to death
തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ തിരുവനന്തപുരത്ത് ഒരാള്‍ കൂടി കൊല്ലപ്പെട്ടു. നേമം ഉപനിയൂര്‍ സൗഹൃദനഗര്‍ ലക്ഷംവീട് കോളനി ഹൗസ് നമ്പര്‍ 19 ല്‍ സുരേന്ദ്രന്റെ മകന്‍ സുനില്‍കുമാര്‍ (32) ആണ് മരിച്ചത്. തലയക്കേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി ആരോ ഫോണില്‍ വിളിച്ചതനനുസരിച്ച് ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ ഊക്കോട് വേവിള ക്ഷേത്രത്തിന് സമീപം കണ്ടെത്തുകയായിരുന്നു.

നേരത്തെ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന സുനില്‍ മണലൂറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പൊലീസിനെ ബോംബെറിഞ്ഞ കേസിലും ഇയാള്‍ പ്രതിയാണ്.

കുറച്ചു ദിവസങ്ങളായി ഇരുവിഭാഗം ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാവണം കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജുവാണ് സുനില്‍കുമാറിന്റെ ഭാര്യ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X