13കാരന്‍ ചരസ്സുമായി പിടിയില്‍
ശ്രീനഗര്‍: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ചരസ്സുമായി 13കാരനെ കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്തു.മര്‍ഹാമ സ്വദേശിയായ ഉമര്‍ അഹമ്മദ് ഭട്ട്(13) എന്ന ബാലനാണ് ചരസുമായി പോലീസ് പിടിയിലായത്.
സംസ്ഥാനത്ത് അറസ്്റ്റിലായ ഏറ്റവും ചെറിയ ലഹരി മരുന്ന് കടത്തുകാരനാണ് ഉമറെന്ന് പൊലീസ് പറഞ്ഞു. ആദ്യമായാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ഒരു ബാലന്‍ പൊലീസിന്റെ പിടിയിലാകുന്നത്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉമറിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ അരക്കിലോയോളം ചരസ്സ് ബാലന്റെ പക്കലുണ്ടായിരുന്നു. ഉമറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications