Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്കാഹ് നടന്നാല്‍ ജീവനാംശത്തിന് അര്‍ഹതയുണ്ട്

SC
ദില്ലി: നിക്കാഹ് നടന്നിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടിയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതിയും.

നിക്കാഹ് നടന്നിട്ടുണ്ടെങ്കില്‍പെണ്‍കുട്ടിക്കു ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളുകയും ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു.

നിക്കാഹ് നടന്നിട്ടുണ്ടെങ്കിലും സ്ത്രീയും പുരുഷനും ഒരുമിച്ചു താമസിക്കാത്ത സ്ഥിതിയില്‍ ബന്ധത്തിന് സാധുതയില്ലെന്ന പരമ്പരാഗത നിലപാട് സ്വീകാര്യമല്ലെന്നു സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു.

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഹാരിസ് നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് ഡി.കെ. ജെയിന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഹാരിസും തിരൂര്‍ സ്വദേശി ഖദീജ ഷെര്‍ബിനുമായുള്ള നിക്കാഹ് 2007ല്‍ നടന്നിരുന്നു.

എന്നാല്‍, പിന്നീടു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നു വിവാഹം നടന്നില്ല. ഹാരിസ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തനിക്കു ജീവനാംശം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ഖദീജ മഞ്ചേരി കുടുംബക്കോടതിയെ സമീപിച്ചു.

നിക്കാഹ് മാത്രമാണു നടന്നിട്ടുള്ളതെന്നും വിവാഹം നടന്നുവെന്നു വാദമുണ്ടെങ്കില്‍ മൊഴി ചൊല്ലുകയാണെന്നും ഹാരിസ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, നിക്കാഹിനു ശേഷമുള്ള 13 മാസത്തെ ജീവനാംശമായി 1.37 ലക്ഷം രൂപ നല്‍കാന്‍ കുടുംബക്കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ ഹാരിസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കുടുംബക്കോടതിയുടെ ഉത്തരവു ശരിവച്ചു.

ഇതിനെതിരെയാണു ഹാരിസ്‌സുപ്രീം കോടതിയെ സമീപിച്ചത്. മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച കേസ് പരിഗണിക്കാന്‍ കുടുംബക്കോടതിക്ക് അധികാരമില്ലെന്ന വാദം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു.

ഇത് ഉചിതമായ സമയത്തു പരിശോധിക്കാവുന്ന വിഷയമാണെന്നും ഇപ്പോള്‍ പ്രശ്‌നം ജീവനാംശം മാത്രമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+