ആത്മീയതയിലേയ്ക്ക് തിരിച്ചുപോകുമെന്ന് നിത്യാനന്ദ

കേസില്‍ ജാമ്യം കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ആശ്രമത്തില്‍ തിരിച്ചെത്തി ആത്മീയതയില്‍ മുഴുകാനാണത്രേ സ്വാമിയുടെ പദ്ധതി. കോടതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത നിത്യാനന്ദ ഇപ്പോള്‍ രാമനഗരം ജില്ലാ ജയിലിലാണ് കഴിയുന്നത്.
വിവാദത്തില്‍ അകപ്പെട്ട നിത്യാനന്ദ, ആശ്രമത്തിലെ സ്വന്തം പദവികളെല്ലാം നേരത്തേ രാജിവച്ചിരുന്നു. എന്നാല്‍ ജാമ്യം കിട്ടിയാല്‍ തിരിച്ചെത്തി ചുമതലകളെല്ലാം ഏറ്റെടുക്കുമെന്നാണ് സൂചന.
ജാമ്യം കിട്ടിയാല്‍ ഉടന്‍ ഞാന്‍ ആശ്രമത്തിലെത്തി പഴയ ജീവിതത്തിലേയ്ക്ക് മടങ്ങും. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും എന്നെ വിശ്വസിക്കുന്നു- എന്നാണ് നിത്യാനന്ദ സിഐഡികളോട് പറഞ്ഞിരിക്കുന്നത്.
മാത്രമല്ല രഞ്ജിതയോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആശ്രമത്തില്‍ തിരച്ചെത്തിയാല്‍ വിധി പ്രകാരമുള്ള ഹോമം, പൂജ, യോഗ തുടങ്ങിയവയെല്ലാം ആരംഭിക്കുമെന്നും സ്വാമി പറഞ്ഞിട്ടുണ്ട്.
ഇതിനിടെ നിത്യാനന്ദ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി ആറാം തിയതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം സ്വാമി നിത്യാനന്ദയെ തമിഴ്‌നാട് പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന.
ഇതിനായി പൊലീസിന്റെ പ്രത്യേക സംഘം ബാംഗൂരിലെത്തുമെന്നറിയുന്നു. നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ചെന്നൈ പൊലീസ് കമ്മിഷണര്‍ ടി. രാജേന്ദ്രന്‍ പറഞ്ഞു.
ബാംഗൂരില്‍ അറസ്റ്റിലായ നിത്യാനന്ദ നിലവില്‍ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. എന്നാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു തമിഴ്‌നാട് പൊലീസ് ആവശ്യപ്പെടില്ലെന്നാണു സൂചന.












Click it and Unblock the Notifications