പിസി തോമസിനെ വിലക്കാന്‍ ശുപാര്‍ശ

കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയ്ക്കാണ് ഇക്കാര്യം കാണിച്ച് ശുപാര്‍ശ നല്‍കിയത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടെുപ്പില്‍ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി പിന്തുണയോടെയാണ് പിസി തോമസ് മത്സരിച്ചത്.
അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎം നേതാവ് ഇസ്മയില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തേ പിസി തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് തോമസിനെ വിലക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
മതവികാരമുണര്‍ത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ചാണ് ഇസ്മയില്‍ തോമസിനെതിരെ പരാതി നല്‍കിയത്. ലോക്‌സഭയിലേക്കു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 529 വോട്ടിനാണ് പി.സി തോമസ് 2004 ല്‍ മൂവാറ്റുപുഴയില്‍ വിജയിച്ചത്.
തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നില്ലായിരുന്നെങ്കില്‍ 265 വോട്ടു കൂടി നേടി ഇസ്മായിലിനു വിജയിക്കാന്‍ സാധ്യമായിരുന്നുവെന്നു ഹൈക്കോടതി അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications