സമരം: മുംബൈയില്‍ തീവണ്ടികള്‍ ഓടുന്നില്ല
മുംബൈ: ശംബള വര്‍ദ്ധ ആവശ്യപ്പെട്ട് മുംബൈയിലെ മോട്ടോര്‍മാന്‍മാര്‍ നടത്തുന്ന സമരത്തെതുടര്‍ന്ന് മുംബൈയിലെ പ്രാദേശിക തീവണ്ടി ഗതാഗതം സ്തംഭിച്ചു.
മധ്യ-പടിഞ്ഞാറന്‍ മുംബൈ മേഖലയിലാണ് യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്. ഇവിടെ 90 ശതമാനം സര്‍വീസുകളും തടസ്സപ്പെട്ടു.. സെന്‍ട്രല്‍, ഹാര്‍ബര്‍, വെസ്‌റ്റേണ്‍ ലൈനുകളിലോടുന്ന സര്‍വീസുകളെയാണ് സമരം കാര്യമായി ബാധിച്ചിരിക്കുന്നത്.
സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സാധാരണക്കാരും ജോലിയ്ക്ക് എത്തിയത് വളരെ വൈകിയാണ്. മടക്കയാത്രയ്ക്കായും ഇവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. തിങ്കളാഴ്ച വൈകിട്ട് കിഴക്കന്‍ മേഖലയിലെ തീവണ്ടികള്‍ ഒന്നും സര്‍വീസ് നടത്തിയില്ല.
സമരം ചെയ്യുന്ന മോട്ടോര്‍മാന്മാര്‍ക്കെതിരെ അവശ്യസര്‍വീസ് നിയമം (എസ്മ) പ്രയോഗിക്കുന്ന കാര്യത്തെ കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതിനിടെ സമരം ചെയ്ത 20 മോട്ടോര്‍മാന്‍മാരെ റെയില്‍വേ പിരിച്ചുവിട്ടിട്ടുണ്ട്.












Click it and Unblock the Notifications