Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂര്‍ സുനന്ദയെ വിവാഹം ചെയ്യുന്നു?

Tharoor and Sunanda
മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ മന്ത്രി ശശി തരൂരും സുനന്ദ പുഷ്‌കറും വിവാഹിതരാകുന്നു. ജൂണില്‍ ഇവരുടെ വിവാഹനിശ്ചയും നടക്കുമെന്നാണ് മുംബൈയില്‍ നിന്നുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവാഹം ആറുമാസത്തിന് ശേഷം നടക്കുമെന്നാണ് സൂചന. നടനും സംവിധായകനും കോണ്‍ഗ്രസ് വൃത്തങ്ങളുമായി ഏറെ അടുപ്പവുമുള്ള സഞ്ജയ് ഖാന്റെ ബാംഗ്ലൂരിലുള്ള ഗോള്‍ഡന്‍ പാം റിസോര്‍ട്ടില്‍ വച്ചായിരിക്കുമത്രേ വിവാഹനിശ്ചയം.

ഐപിഎല്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മന്ത്രിയായിരുന്ന തരൂരും സുനന്ദയും ഒരിക്കല്‍ ഈ ഹോട്ടലില്‍ താമസിച്ചുണ്ടത്രേ. ഇതോടെയാണ് ഇവര്‍ക്ക് ഗോള്‍ഡന്‍ പാം പ്രിയപ്പെട്ടതായത്. വിവാഹ നിശ്ചയം ഇവിടെത്തന്നെ ആക്കിക്കളയാമെന്ന് ഇരുവരും തീരുമാനിയ്ക്കുകയും ചെയ്തു.

എന്നാല്‍ സഞ്ജയ് പറയുന്നത് ഇതിനെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നാണ്. മാത്രമല്ല തരൂരും സുനന്ദയും ഇവിടെ താമസിച്ചിരുന്നോ എന്നകാര്യം പോലും രജിസ്റ്റര്‍ നോക്കിയെങ്കിലേ പറയാന്‍ കഴിയൂയെന്നാണ് ഖാന്‍ പറയുന്നത്.

എന്നാല്‍ സഞ്ജയും തരൂരും സുഹൃത്തുക്കളാണെന്നത് മറ്റൊരു കാര്യം. സഞ്ജയും ഭാര്യയും ക്ഷണിച്ചതനുസരിച്ചാണത്രേ ഏപ്രില്‍ മാസത്തില്‍ തരൂരും കൂട്ടുകാരിയും ഗോള്‍ഡന്‍ പാം സന്ദര്‍ശിച്ചത്. ഐപിഎല്‍ വിവാദം ഉണ്ടാകുന്നതിന് മുമ്പേ തന്നെ സുനന്ദയും തരൂരും തമ്മിലുള്ള സൗഹൃദം വെളിച്ചത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ഐപിഎല്‍ കൊച്ചി ടീം സംബന്ധിച്ച വിവരങ്ങള്‍ ലളിത് മോഡി വെളിപ്പെടുത്തുകയും സുനന്ദ ഓഹരികള്‍ വേണ്ടെന്നുവയ്ക്കുകയും ചെയ്തു.

തരൂരും സുനന്ദയും തമ്മില്‍ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തരൂരിനെതിരെ ലളിത് മോഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്ന കഥകളില്‍ ഒടുവിലത്തേതാണ് ഇതെന്നുമാണ് തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+