കോണ്‍ഗ്രസ് ലയനഫോര്‍മുല മുന്നോട്ടുവച്ചു
കോഴിക്കോട്: കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ചു.
ലയനത്തെ എതിര്‍ക്കാതിരിക്കണമെങ്കില്‍ യുഡിഎഫില്‍ പിജെ ജോസഫിന് ഉപരോധം ഏര്‍പ്പെടുത്തുകയെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഈ ഫോര്‍മുല അംഗീകരിക്കപ്പെട്ടാല്‍ പിജെ ജോസഫിനു പകരം മോന്‍സ് ജോസഫാകും ജോസഫ് ഗ്രൂപ്പിലെ പ്രമുഖന്‍.
യുഡിഎഫ് യോഗത്തില്‍ പി.ജെ ജോസഫും ടി.യു. കുരുവിളയും വരാന്‍ പാടില്ലെന്നതാണ് പ്രധാന ഉപാധി. രണ്ടാം ഘട്ടത്തില്‍ മോന്‍സ് ജോസഫിനെ യോഗത്തില്‍ പങ്കെടുപ്പിക്കും.
മാണി ഗ്രൂപ്പിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന സീറ്റുകള്‍ മാത്രമായിരിക്കും മാണി ഗ്രൂപ്പിന് നല്‍കുകയെന്നും ഫോര്‍മുലയില്‍ പറയുന്നു.
മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇത്തരത്തിലൊരു ഫോര്‍മുല മുന്നോട്ടുവച്ചതെന്നാണ് സൂചന. ജോസഫ് മുന്നണിയിലേയ്ക്ക് വരുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേരത്തേ തന്നെ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
ലയന തീരുമാനത്തെത്തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് പിളര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഗ്രൂപ്പിലുണ്ടായിരുന്ന പല പ്രമുഖരും പിളര്‍പ്പിനൊപ്പം മാറിപ്പോയി. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഈ ഫോര്‍മുല അംഗീകരിച്ച് ലയനം നടന്നാല്‍ മോന്‍സ് പ്രബലനാവുകയും പാര്‍ട്ടിയില്‍ ജോസഫിന് പ്രാധാന്യം കുറയുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications