പിണറായിയും തോമസും തമ്മില്‍ അവിഹിത ഇടപാട്
കോട്ടയം : കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ തമ്മില്‍ അവിഹിത ഇടപാടുണ്ടെന്ന് ജോസഫ് ഗ്രൂപ്പ് നേതാവ് കെ.സി. ജോസഫ് ആരോപിച്ചു.
പിണറായിക്ക് വേണ്ടി മുന്‍പ് തന്നെ തോമസ് ചാരപ്പണി നടത്തിയിരുന്നു. ലയനത്തെ സംബന്ധിച്ചുള്ള യുഡിഎഫിന്റെ എതിര്‍പ്പൊന്നും പാര്‍ട്ടിയെ ബാധിക്കില്ല- അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ നയം സംബന്ധിച്ച് ഭരണത്തിന്റെ ആദ്യം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവസാനം നടപടിയുണ്ടാകുന്നില്ലെന്ന് കണ്ടപ്പോഴാണ് മുന്നണി വിടാന്‍ തീരുമാനിച്ചതെന്നും ജോസഫ് പറഞ്ഞു.
ഐക്യകേരള കോണ്‍ഗ്രസ് എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications