കോണ്‍ഗ്രസിന്റെ ഫോര്‍മുല അംഗീകരിക്കില്ല: മാണി

ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കിയെന്ന് വാര്‍ത്തകളില്‍ നിന്നുള്ള അറിവുമാത്രമേയുള്ളൂ. എനിക്ക് അങ്ങനെയൊരു ഫോര്‍മുല ലഭിച്ചിട്ടില്ല. പി ജെ ജോസഫും ടി യു കുരുവിളയും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കരുതന്നെ നിര്‍ദേശം സ്വീകാര്യവുമല്ല- മാണി വ്യക്തമാക്കി.
ചൊവ്വാഴ്ച കോഴിക്കോട് പി. കെ. കുഞ്ഞാലിക്കുട്ടിയുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചയിലാണ് ഈ ഫോര്‍മുല മുന്നോട്ടുവെച്ചതെന്നാണ് സൂചന.
ഇതുപ്രകാരം യുഡിഎഫ്. യോഗത്തില്‍ പി. ജെ ജോസഫ്, ടി. യു കുരുവിള എന്നിവര്‍ പങ്കെടുക്കരുതെന്നും മാണിയുടെ അഭാവത്തില്‍ ജോസഫ് വിഭാഗക്കാരനായ മോന്‍സ് ജോസഫിനെ പങ്കെടുപ്പിക്കാമെന്നുമാണ് ഒത്തുതീര്‍പ്പ് ധാരണയിലുള്ളത്.
എന്നാല്‍ മാണിയുടെ പ്രതികരണം പുറത്തുവന്നതോടെ സമവായം പാളുകയാണെന്ന് ഏതാണ്ട് വ്യക്തമായി. ഇതിനിടെ ദേശീയപാതാ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് പോകുന്ന സര്‍വകക്ഷിസംഘത്തില്‍ നിന്നും കെ. എം മാണി പിന്‍മാറിയിട്ടുണ്ട്.












Click it and Unblock the Notifications