കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലയനം: കോഴിക്കോട്ട് യോഗം ചേര്‍ന്നു

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
കോഴിക്കോട്: ജോസഫ്- മാണി ലയനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതാക്കള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നു.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, എംപി വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വച്ചാണ് ചര്‍ച്ച നടന്നത്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയ്ക്ക് നഗര മധ്യത്തിലുള്ള കോംട്രസ്റ്റിന്റെ വസ്തുവകകള്‍ കൈമാറാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തുന്ന രണ്ടു ദിവസത്തെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് നേതാക്കള്‍ ഇവിടെയെത്തിയത്.

ലയനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.എന്നാല്‍ ചര്‍ച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. യുഡിഎഫിലെ ഘടകക്ഷികള്‍ എല്ലാവരും പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നുണ്ടെന്നും ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പറഞ്ഞു.

അതിനിടെ ദേശീയ പാത സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള കേരളത്തിന്റെ പരാതികള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ പോകുന്ന സര്‍വ്വ കക്ഷി സംഘത്തില്‍ നിന്ന് കെഎം മാണി പിന്‍മാറി. യുഡിഎഫിലെ തര്‍ക്കങ്ങളാണ് മാണിയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് സൂചനകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X