അഴിമതി നടത്തിയിട്ടില്ലെന്ന് ജോസഫ്

വികസനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതില്‍ ജോസഫ് അഴിമതി ന്ടത്തിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചിരുന്നു. തോമസിന്റെ ആരോപണങ്ങളെ പിന്താങ്ങി മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മറുപടിയുമായി ജോസഫ് രംഗത്തെത്തിയത്. 30കോടിരൂപയുടെ അഴിമതി ആരോപണമാണ് ജോസഫിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
വികസനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ അഴിമതി നടത്തിയിട്ടില്ല. ധനവകുപ്പ് അനുമതി പ്രതീക്ഷിച്ചാണു പല പദ്ധതികളും ടെന്‍ഡര്‍ ചെയ്തത്. ഇതു സ്വഭാവികമായി നടക്കുന്ന രീതിയാണ്. യാതൊരു ക്രമക്കേടുകളും ഇതിന്റെ പേരില്‍ നടന്നിട്ടില്ല- ജോസഫ് വിശദീകരിച്ചു.
ധനവകുപ്പിന്റെ അനുമതി പ്രതീക്ഷിച്ചു കൊണ്ടാണു തൊടുപുഴയുടേയും സമീപ പ്രദേശങ്ങളിലെയും വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പാര്‍ട്ടിയും എം ഗ്രൂപ്പും തമ്മിലുള്ള ലയനം സംബന്ധിച്ചു ശുഭകരമായ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് ചെയ്ത ചില കാര്യങ്ങള്‍ ശരിയല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും നേരത്തേ പറഞ്ഞിരുന്നു.












Click it and Unblock the Notifications