യുവതിയുടെ വീട്ടില്‍ യുവാവിന്റെ മൃതദേഹം

സംഭവവുമായി ബന്ധപ്പെട്ട് ഞക്കനാല്‍ രാജ് നിവാസില്‍ സിഎസ് രാജന്റെ ഭാര്യ മിഷ്യാ രാജിനെ(38) പൊലീസ് കസ്റ്റഡിയിലെടുത്തു. മിഷ്യാ രാജിന്റെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മിഷ്യാ രാജും ഇളയ ആണ്‍കുട്ടിയും മാത്രമാണ് താമസിക്കുന്നത്. ഭര്‍ത്താവ് രാജു സ്ഥലത്തില്ല.
തിങ്കളാഴ്ച രാത്രിയാണ് സനലിന്റെ മരണം നടന്നതെന്ന് കരുതുന്നു. യുവാവ് മരണമടഞ്ഞയുടന്‍ യുവതി ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് വിളിച്ചുപറയുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസെത്തി വീട് പരിശോധിച്ചു.
സനല്‍ പതിവായി തന്റെ വീട്ടില്‍ വരാറുണ്ടെന്നും പണം ആവശ്യപ്പെടാറുണ്ടെന്നും മിഷ്യയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും മിഷ്യ പൊലീസിനോട് പറഞ്ഞു. അതേ സമയം സനല്‍ ആത്മഹത്യ ചെയ്തതിന്റെ സൂചനകളൊന്നും പൊലീസിന് കണ്ടെത്തനായിട്ടില്ല.












Click it and Unblock the Notifications