ന്യൂയോര്‍ക്ക് സ്‌ഫോടനശ്രമം: പാക് വംശജന്‍ പിടിയില്‍

ടൈംസ് സ്‌ക്വയറിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞ ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതായി സുരക്ഷാ സെക്രട്ടറി ജാനറ്റ് നെപ്പോളിറ്റാനോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാളാണോ പിടിയിലായതെന്ന് വ്യക്തമല്ല.
സ്‌ഫോടനം ആസൂത്രണം ചെയ്തവരെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ ഉടന്‍ വലയിലാവുമെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞിരുന്നു.
സ്‌ഫോടക വസ്തു കണ്ടെത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തയാളെ പോലീസ് കണ് ടെത്തിയിട്ടുണ്ട്. മൂന്നാഴ്ച മുന്‍പ് ഇയാള്‍ കാര്‍ വിറ്റിരുന്നു. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതേ സമയം ടൈംസ് സ്‌ക്വയറില്‍ ബോംബ് വെച്ചത് തങ്ങളാണെന്ന പാക് അല്‍ഖ്വയ്ദയുടെ അവകാശവാദം എഫ്ബിഐ മുഖവിലയ്‌ക്കെടുത്തിട്ടില്ല.












Click it and Unblock the Notifications