കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോകോണ്‍ ലോകബാങ്കിന്റെ കരിമ്പട്ടികയില്‍

  • By Ajith Babu
Google Oneindia Malayalam News

Videocon shares dip 12% on BSE after World Bank ban
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിനെ ലോകബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും തട്ടിപ്പും കമ്പനി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ലോകബാങ്കിന്റെ വെബ്‌സൈറ്റില്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

3 വര്‍ഷത്തേയ്ക്ക് ലോകബാങ്കുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് കമ്പനിയെ വിലക്കിയിട്ടുണ്ട്. 2013 ജനുവരി 13 വരെയാണ് വിലക്ക്. ലോകബാങ്ക് നടപടിയെക്കുറിച്ച് വീഡിയോകോണ്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തേ സത്യം കമ്പ്യൂട്ടേഴ്‌സിനെ ലോകബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലോക ബാങ്ക് നടപടിയെ തുടര്‍ന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വീഡിയോകോണിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X