കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗകര്യത്തിന്റെ പുതിയ ലോകവുമായി സിറ്റിബാങ്ക്

  • By Jayasree Pr
Google Oneindia Malayalam News

പണം അയയ്ക്കുന്നതിന് പുറമേ മറ്റെന്തെങ്കിലും സേവനം ഇന്ത്യയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ
എല്ലാ സാമ്പത്തകാവശ്യങ്ങളും നോക്കിനടത്താന്‍ ഒരു പവര്‍ പാക്ട്് സേവിംങ്‌സ് അക്കൗണ്ടിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ

എങ്കില്‍ നിങ്ങളുടെ ഇത്തരം ആവശ്യങ്ങളെല്ലാം നിറവേറ്റാനായി സിറ്റി ബാങ്ക് റുപ്പീ ചെക്കിങ് അക്കൗണ്ട് എന്ന പുതിയ പദ്ധതി തുടങ്ങുന്നു. സൗകര്യങ്ങളുടെ പുതിയൊരു ലോകം തന്നെയാണ് റുപ്പീ ചെക്കിങ് അക്കൗണ്ടിലൂടെ സിറ്റി ബാങ്ക് നിങ്ങള്‍ക്കുമുന്നില്‍ തുറന്നിടുന്നത്.

റുപ്പീ ചെക്കിങ് അക്കൗണ്ടിന്റെ പ്രത്യേകതകള്‍

1 വളരെ മികച്ച വിനിമയ നിരക്ക്
2 മുന്‍ഗണനാക്രമത്തിലുള്ള സെര്‍വീസ് പ്ലാറ്റ്‌ഫോം
3 വേഗത്തിലും എളുപ്പത്തിലും പണം അയയ്ക്കാനുള്ള സൗകര്യം
4 നിങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യയിലുള്ള ആളിന് എടിഎം കാര്‍ഡും, ഡെബിറ്റ് കാര്‍ഡും ലഭിയ്ക്കും
5 എല്ലായിടത്തും ശാഖകള്‍ ഒപ്പം ഫോണ്‍ ബാങ്കിങ് സൗകര്യവും
6 ഇന്റര്‍നാഷണല്‍ കാര്‍ഡ്, ഇതുപയോഗിക്കാന്‍ പ്രത്യേക ചാര്‍ജ് ഇല്ല
7 ഡിഡി ലഭിയ്ക്കും, ഇതിനും പ്രത്യേക ചാര്‍ജ് ഇല്ല

റുപ്പീ ചെക്കിങ് അക്കൗണ്ട് സ്വന്താമാക്കാന്‍

വിദേശ ഇന്ത്യക്കാര്‍ക്ക്‌വേണ്ടിയുള്ളതാണ് ഈ അക്കൗണ്ട്. വിദേശത്ത് താമസമാക്കിയവരും ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വിദേശങ്ങളില്‍ പോയിവരുന്നവര്‍ക്കും ഈ റുപ്പീ ചെക്കിംങ് അക്കൗണ്ട് തുറക്കാം. സാധുതയുള്ള ഒരു പാസ്‌പോര്‍ട്ട്, എച്ച് ഒണ്‍, എല്‍ ഒണ്‍, ജെ ഒണ്‍, എച്ച് ഒണ്‍ ബി വിസ എന്നിവയിലേതെങ്കിലും നിങ്ങള്‍ക്കുണ്ടായിരിക്കണം.

ഇവ എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകളിലേതെങ്കിലും ആയിരിയ്ക്കണം.

റുപ്പീ ചെക്കിങ് അക്കൗണ്ട് തുടങ്ങാന്‍ 5000 അമേരിക്കന്‍ ഡോളറിന് സമാനമായ തുക ആവശ്യമാണ്. പിന്നീട് അടുത്ത 20വര്‍ഷത്തേയ്ക്ക്്് മിനിമം ബാലന്‍സില്‍ ഇളവുകള്‍ ലഭിയ്ക്കും. 40,000 രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടത്. ഇതിന് കൃത്യമായ നിരക്കില്‍ പലിശ ലഭിയ്ക്കുകയും ചെയ്യും.

ലോകത്തിന്റെ ഏത് ഭാഗത്തുവച്ചും ഈ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം.

റുപ്പീ ചെക്കിങ് അക്കൗണ്ട് സ്വന്തമാക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍

1 കുറഞ്ഞ സെര്‍വീസ് ചാര്‍ജ്
2 എപ്പോഴും സഹായസന്നദ്ധരായി ഇരിക്കുന്ന സിറ്റി ഫോണ്‍ ഓഫീസര്‍
3 സംശയങ്ങള്‍ക്ക് വളരെ പെട്ടെന്ന് കൃത്യമായ മറുപടി.
4 രാവും പകലുമെന്നില്ലാതെ വര്‍ഷത്തില്‍ 365 ദിവസവും ഇന്ത്യയില്‍ ഇതിന്റെ സേവനം ലഭ്യമാണ്. ഇത്രയും സേവനങ്ങള്‍ നല്‍കാന്‍ തയ്യാറായി നില്‍ക്കേ എന്തുകൊണ്ട് ഒരു റുപ്പീ ചെക്കിങ് അക്കൗണ്ടിനെക്കുറിച്ച് ചിന്തിച്ചുകൂടാ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X