ജോസഫിനെതിരൊയ അന്വേഷത്തോട് യോജിക്കുന്നു: ചാണ്ടി
ദില്ലി: ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയ കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെതിരായ അന്വേഷണങ്ങളോട് യുഡിഎഫ് യോജിയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളും ഇതോടൊപ്പം അന്വേഷിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നാലു വര്‍ഷമായി പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണം.
എല്ലാം അന്വേഷിച്ചാല്‍ മാത്രമെ ജനത്തിന് വിശ്വാസം വരൂ. അല്ലാത്തപക്ഷം പി.ജെ ജോസഫിനെതിരായ അന്വേഷണം മുന്നണി വിട്ട മന്ത്രിക്കെതിരായ നടപടിയായി മാത്രമെ ജനം കാണൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ് മാണി ജോസഫ് ലയനകാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തില്ല. യുഡിഎഫ് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications