Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനം: ചര്‍ച്ചയ്ക്കായി ജോസഫ് ഗ്രൂപ്പ് സമിതി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജോസഫ് വിഭാഗം അഞ്ചംഗ സമിതിയെ നിയോഗിച്ചു.

ലയനശേഷം ഭാരവാഹികളെ നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്ക് സമിതി നേതൃത്വം നല്‍കും. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ടി.യു കുരുവിള, കെ.സി ജോസഫ്, ഈപ്പന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.

മാണി-ജോസഫ് ലയനം സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ജോസഫ് വിഭാഗം അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മാണി വിഭാഗം ജോയി എബ്രഹാം അധ്യക്ഷനായ സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. ലയനം കഴിഞ്ഞ് സംസ്ഥാന ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സമിതി ചര്‍ച്ചചെയ്യും.

മെയ് എട്ടിനാണ് ആദ്യവട്ട ചര്‍ച്ച നടക്കുന്നത്. ലയനം സംബന്ധിച്ച ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. എട്ടു അനൌദ്യോഗിക ചര്‍ച്ചകള്‍ക്കു ശേഷമാണ് ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഇരു ഗ്രൂപ്പുകളും തയ്യാറായിരിക്കുന്നത്. മെയ് മാസം തന്നെ ലയന കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനം ഉണ്ടാക്കാനാണ് ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+