കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേഷനിലെത്തിയ സ്ത്രീയെ മാനഭംഗപ്പെടുത്തി

  • By Lakshmi
Google Oneindia Malayalam News

ഭൂവനേശ്വര്‍: നീതിതേടി പൊലീസ് സ്റ്റേഷനില്‍ എത്തിയ സ്ത്രീയെ പൊലീസുകാരന്‍ മാനഭംഗപ്പെടുത്തി. ഒറീസയിലെ ഭദ്രക് ജില്ലിയിലെ പൊലീസ് സ്റ്റേഷനില്‍ ഏപ്രില്‍ 30നാണ് നാണ് സംഭവം നടന്നത്.

കേസുമായി ബന്ധപ്പെട്ട് ധുസൗരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ആയ നാരായണ്‍ ചന്ദ്ര നായകിനെ മെയ് 3ന് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

വീട്ടില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന സ്ത്രീധന പീഡനത്തിനെതിരെ പരാതി നല്‍കാനാണ് സ്ത്രീ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുപ്പതുകാരിയായ ഇവര്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസെടുക്കണമെന്ന് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടിരുന്നു.

പരാതി സ്വീകരിക്കുന്നതിന് മുമ്പേ നായക് ഇവരെ പൊലീസ് സ്റ്റേഷനടുത്തുള്ള സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറായ സുരേഷ് ദാസ് ആണ് നായകിനെതിരെയുള്ള കേസ് അന്വേഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X